banner

ബിയര്‍ കുപ്പി കൊണ്ട് വീട്ടമ്മയെ അയല്‍വാസി കുത്തിക്കൊന്നു

പത്തനംതിട്ട തിരുവല്ലയില്‍ വീട്ടമ്മ കുത്തേറ്റ് മരിച്ചു. കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. പൊട്ടിച്ച ബിയര്‍ കുപ്പി കൊണ്ട് അയല്‍വാസിയാണ് വിജയമ്മയെ കുത്തിയത്. കുന്നന്താനം സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക വൈകല്യമുള്ളയാളാണെന്നാണ് സംശയിക്കുന്നത്.

നാട്ടുകാര്‍ക്ക് സ്ഥിരം ഭീഷണിയാണ് പ്രതി. നേരത്തെയും നിരവധി പ്രശ്ങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. രാവിലെ വഴി വക്കിൽ കണ്ട നിരവധി പേരെ ഉപദ്രവിക്കാന്‍ ഇയാൾ ശ്രമിച്ചിരുന്നു. ഇവിടെ നിന്നും തിരികെ വരും വഴിയാണ് തുണി നനച്ചു കൊണ്ടു നിന്ന വിജയമ്മയെ കണ്ടത്. ഇവരുമായി വാക്കേറ്റം നടന്നതിന് പിന്നാലെ പെട്ടെന്ന് കൈയിലിരുന്ന ബിയര്‍ കുപ്പി തല്ലിപ്പൊട്ടിച്ച് കുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വിജയമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരും കീഴ്‌വായ്പൂര് പോലീസും ചേര്‍ന്ന് പിടികൂടി. പ്രദീപ് കുമാറിനെതിരെ നേരത്തെയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രതിക്ക് തക്കതായ ശിക്ഷ നല്‍കി ജയിലില്‍ അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Post a Comment

0 Comments