‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ എന്ന് നിഖില പറയുന്നു.
അഭിമുഖത്തിനിടെ കുസൃതി ചോദ്യവുമായി ബന്ധപ്പെട്ട സെഗ്മെന്റില്‍ മറുപടി പറയുകയായിരുന്നു നിഖില വിമല്‍. ചെസ് കളിയിൽ വിജയിക്കാൻ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാൻ നിഖിലയ്ക്ക് ആയില്ല. ചെസ് കളിയില്‍ കുതിരയെ മാറ്റി പശുവിനെ വെച്ചാൽ മതി, അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന് അവതാരകൻ പറയുകയുണ്ടായി. ‘നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം വെട്ടാന്‍ കഴിയില്ലെന്നാര് പറഞ്ഞു?’ എന്നായിരുന്നു ഇതിനുള്ള നിഖിലയുടെ മറുപടി.
നിഖില വിമലിന്റെ മറുപടി സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. നടിയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
0 Comments