നീര്‍ച്ചാലുകള്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായുള്ള 'ഇനി ഞാന്‍ ഒഴുകട്ടെ' ജനകീയ ക്യാമ്പയിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചിറക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പോളച്ചിറ വടക്കേ ഏലാത്തോടില്‍ ശുചീകരണം നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.ദേവദാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മിനിമോള്‍ ജോഷ്, സുദര്‍ശനന്‍പിള്ള, സുബി പരമേശ്വരന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments