banner

വാഗമണ്ണിൽ ഓഫ് റോഡ് റൈഡിന് പോയ നടൻ ജോജു ജോർജിന് നോട്ടിസ്

വാഗമണ്ണിൽ ഓഫ് റോഡ് റൈഡ് നടത്തിയ സംഭവത്തിൽ നടൻ ജോജു ജോർജിന് നോട്ടിസ്. ജോജു ജോർജിനും വാഹന ഉടമയ്ക്കും സംഘടകർക്കും നോട്ടിസ് അയക്കും. മോട്ടോർ വാഹന വകുപ്പാണ് നോട്ടിസ് നൽകുക. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നോട്ടിസ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഇടുക്കി ആർടിഒ ജോയിന്റ് ആർടിഒയെ നിയോഗിച്ചു. ഓഫ്‌റോഡ് ട്രക്കിംഗ് നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചതിന് നടപടിയെടുക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്യും. 

Post a Comment

0 Comments