banner

കല്ലുവാതുക്കലിൽ മത്സ്യവുമായി പോയ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കൊല്ലം : ദേശീയപാതയിൽ വാഹനാപകടം മത്സ്യം കയറ്റിവരുകയായിരുന്ന ടെമ്പോട്രാവലറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി അബ്ദുൾ അസീസ് (45)ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർമാരായ ഷുക്കൂർ, അഖിൽകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയോടെ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിൽ സമീപമാണ് അപകടമുണ്ടായത്.  ടെമ്പോട്രാവലറുമായി കൂട്ടി ഇടിച്ചശേഷം മത്സ്യം കയറ്റി വന്ന പിക്കപ്പ് വാൻ മറിയുകയും ചെയ്തിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണപ്പെട്ട അബ്ദുൾ അസീസിൻ്റ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

0 Comments