കഞ്ചാവു വിൽപ്പനയുള്ള ഫൈസൽ വിൽപ്പനയ്ക്കായിട്ടാണ് വീട്ടിൽ കഞ്ചാവുചെടികൾ നട്ടുവളർത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്ത് കഞ്ചാവു വിൽപ്പന നടത്തുന്ന പത്തിലധികം യുവാക്കൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരുമാസം മുൻപ് ഇതിൽ രണ്ടുപേരെ പോലീസ് പിടികൂടി.
ബൈക്കുകളിൽ കറങ്ങി നടന്ന് ചെറിയ പൊതികളാക്കിയാണ് ഇവർ കഞ്ചാവ് വിൽക്കുന്നത്. പ്രധാനമായും കോളേജ് വിദ്യാർഥികളാണ് ഇവരുടെ ഇര. കഞ്ചാവ് ഉപയോഗിച്ച് പ്രദേശത്ത് അക്രമങ്ങളിൽ ഏർപ്പെടുന്നതും പതിവായിരുന്നു. ഇത് തടയുന്നതിനുവേണ്ടി സമീപദിവസങ്ങളിൽ നാട്ടുകാർ സംഘടിച്ച് റസിഡന്റ്സ് അസോസിയേഷൻ രൂപവത്കരിച്ച് എക്സൈസിനും പോലീസിനും പരാതികൾ നൽകിയിരുന്നു. നെടുമങ്ങാട് സി.ഐ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 تعليقات