banner

മണിച്ചൻ അടക്കമുള്ളവരുടെ ശിക്ഷായിളവ്; ഫയൽ തിരികെ അയച്ച് ഗവർണർ

തിരുവനന്തപുരം : കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ പ്രതിയായ മണിച്ചൻ അടക്കമുള്ളവർക്ക് ശിക്ഷായിളവ് നൽകുന്നതുമായി ബന്ധപ്പെട്ട ഫയൽ ഗവർണർ തിരികെ അയച്ചു. ഫയലിൽ സർക്കാറിനോട് ഗവർണർ വിശദീകരണം തേടി. എ ജി യുടെ നിയമോപദേശവും സുപ്രീം കോടതി വിധിയും ഉദ്ധരിച്ച് സർക്കാർ മറുപടി നൽകും. പേരറിവാളൻ കേസിലെ വിധിയും സർക്കാർ ചൂണ്ടിക്കാണിക്കും.

മണിച്ചന്‍റെ മോചനത്തിൽ ഒരു മാസത്തിനുള്ളിൽ തീരുമാനം എടുക്കാനാണ് സംസ്ഥാനത്തിന് സുപ്രീം കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇ-ഫയല്‍ പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതിയുടെ നടപടി. ഫയലിലെ ഉള്ളടക്കം എന്താണെന്ന് കോടതി പരസ്യപ്പെടുത്തിയില്ല. ഫയൽ അഭിഭാഷകന് കോടതി തിരിച്ചു നൽകി.

Post a Comment

0 Comments