banner

ഒളിവിൽ പോയ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : ഒളിവിൽ കഴിയുന്ന പിസി ജോർജിനായി കൊച്ചി പോലീസ് അന്വേഷണം തുടരുന്നു. പി.സി ജോര്‍ജ്ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല. ജോർജിന്‍റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. ഇതിനിടെ വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ പി സി ജോർജ് മുൻകൂർ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

പിസി ജോർജ് നടത്തിയത് പ്രകോപനപരമായ പ്രസംഗമെന്ന കണ്ടെത്തലോടെയാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തളളിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ പി.സി.ജോർജ് നടത്തിയ പ്രസംഗം ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി നേരിട്ട് പരിശോധിക്കും. പി.സി.ജോർജിന് ലഭിച്ച ജാമ്യംറദ്ദാക്കണമെന്ന പോലീസിന്റെ ഹർജി പരിഗണിക്കുന്ന കോടതിയാണ് പ്രസംഗം നേരിട്ട് പരിശോധിക്കുന്നത്.

إرسال تعليق

0 تعليقات