banner

തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് പി.സി ജോർജ്ജ്; എൽഡിഎഫ് സ്ഥാനാർത്ഥി എന്റെ സ്വന്തം ആളാണെന്നും ജോ ജോസഫിൻ്റെ കുടുംബം മുഴുവൻ കേരള കോൺ​ഗ്രസുകാരാണെന്നും വാദം

കൊച്ചി : തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് പിസി ജോർജ് . തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ പ്രസംഗിച്ചത് സ്ഥാനാർത്ഥിയാകാനല്ല. 

എൽഡിഎഫ് സ്ഥാനാർത്ഥി തൻ്റെ സ്വന്തം ആളാണ്. നേരത്തെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നു.

ജോ ജോസഫിൻ്റെ കുടുംബം മുഴുവൻ കേരള കോൺ​ഗ്രസുകാരാണെന്നും അദ്ദേഹത്തിൻ്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺ​ഗ്രസിൻ്റെ അടുത്ത ബന്ധുവാണെന്നും പിസി ജോർജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാ‍ർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments