banner

'പിസി ജോര്‍ജിന്‍റെ അറസ്റ്റുണ്ടാകും, പക്ഷെ തിടുക്കത്തിലില്ല'; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചി : മത വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജ്ജിന് വീണ്ടും കുരുക്ക്. കൊച്ചി വെണ്ണലയിൽ പിസി ജോര്‍ജിനെ പ്രസംഗിക്കാൻ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്‌. നാഗരാജു പറഞ്ഞു.

മുൻ പ്രസംഗം ആവർത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകർക്കെതിരെ ആവശ്യമെങ്കിൽ കേസെടുക്കും. പിസി ജോര്‍ജിനെതിരെ മത വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിന് നിലവില്‍ ഒരു കേസുണ്ട്.

ഇദ്ദേഹത്തെ വീണ്ടും ക്ഷണിച്ചു കൊണ്ടുവന്ന് സമാന പ്രസംഗം ആവര്‍ത്തിക്കാനുള്ള പ്രേരണ സംഘാടകര്‍ ചെലുത്തിയോയെന്നും അന്വേഷിക്കും.ജോര്‍ജ്ജിനെതിരെ ചുമത്തിയ 153 A, 295 A വകുപ്പുകള്‍ നിലനില്‍ക്കും.ജോർജിന്റെ അറസ്റ്റുണ്ടാകും പക്ഷേ തിടുക്കമില്ലെന്നും കമ്മിഷണർ വ്യക്തമാക്കി.

إرسال تعليق

0 تعليقات