banner

പോലീസ്കാരൻ്റെ ഭാര്യയും മക്കളും പോലീസ് ക്വാര്‍ട്ടേഴ്‌സിൽ മരിച്ച നിലയിൽ.


ആലപ്പുഴ : പോലീസുകാരന്റെ ഭാര്യയായ യുവതിയും, മക്കളും 
മരിച്ച നിലയില്‍. ആലപ്പുഴ എ. അർ. ക്യാമ്പ് പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം

മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റിലെ പോലീസ്കാരനായ റെനീസിൻ്റെ ഭാര്യ 25 കാരിയായ നജില, അഞ്ച് വയസുള്ള ടിപ്പു സുൽത്താൻ, ഒന്നര വയസുള്ള മലാല എന്നിവരാണ് മരിച്ചത്.

നെജിലയെ തൂങ്ങിയ നിലയിലും, കുട്ടികളുടെ മൃതദേഹം കട്ടിലിലും,  കണ്ടെത്തിയത്. റെനീസ് രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോഴാണ്
മൃതദേഹങ്ങൾ കണ്ടത്.

അഞ്ചുവയസ്സുകാരനായ ടിപ്പുസുൽത്താനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കരുതുന്നത്. ഒന്നരവയസ്സുകാരി മലാലയെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നും പോലീസ് സംശയിക്കുന്നു. 

കുടുംബപ്രശ്നങ്ങളാണ് ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസ് നൽകുന്ന അനൗദ്യോഗിക വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവമറിഞ്ഞ് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments