banner

'സമൂഹത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വര്‍ധിക്കട്ടെ'; ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ഡല്‍ഹി : ചെറിയ പെരുന്നാളായ ഇന്ന് വിശ്വാസികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അ​ദ്ദേഹം പെരുന്നാൾ സന്ദേശമറിയിച്ചത്.

‘ഈദുൽ ഫിത്തർ ആശംസകൾ. നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർധിപ്പിക്കാൻ ഈ സുവർണാവസരത്തിന് സാധിക്കട്ടെ. എല്ലാവരെയും നല്ല ആരോഗ്യവും സമൃദ്ധിയും ഉള്ളവരാകാൻ അനു​ഗ്രഹിക്കുമാറാകട്ടെ’ – പ്രധാമന്ത്രി ട്വിറ്ററിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ

സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണം.

കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തിൽ ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും നാടിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിൻ്റെ മഹത്വം ആ വിധം ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും കഴിയണം. ഏവർക്കും ആഹ്ലാദപൂർവം ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.

Post a Comment

0 Comments