banner

അഞ്ചാലുംമൂടിന് സമീപം സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചു കയറി അപകടം; ബൈക്ക് യാത്രികനായ 27 കാരന് ദാരുണാന്ത്യം

അഞ്ചാലുംമൂടിന് സമീപം സ്വകാര്യ ബസ് വീടുകളിലേക്ക് ഇടിച്ചു കയറി അപകടം. ചെമ്മക്കാട് ക്യാപെക്സ് ഫാക്ടറിക്ക് സമീപമാണ് അപകടം നടന്നത്. സ്വകാര്യ ബസ് വീടുകളിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടാവുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. കുരീപ്പുഴ നീരാവിൽ സ്വദേശി ഇരുപത്തിയേഴ്കാരനായ നൗഫൽ ആണ് മരിച്ചത്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. അഞ്ചാലുംമൂട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കൊല്ലം - ഏനാത്ത് റൂട്ടിൽ സർവീസ് നടത്തുന്ന സെൻ്റ് ജൂഡ് ബസാണ് അപകടത്തിൽപ്പെട്ടത്. ക്യാപെക്സ് ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗോപാലകൃഷ്ണപിള്ള, രഞ്ജിനി, വാസന്ത, കുമാരപിള്ള എന്നിവരുടെ വീടുകളിലാണ് ബസ് ഇടിച്ചു കയറിയത്. വീടുകളിൽ ഇടിച്ച ശേഷം മുന്നോട്ട് പോയ ബസ് ബൈക്ക് യാത്രികനായ നൗഫലിനെ ഇടിച്ചു വീഴുത്തുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇടിച്ച രണ്ടു വീടുകൾക്കും  ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേ സമയം വലിയൊരു അപകടം സംഭവിച്ചതിൻ്റെ ഞെട്ടലിലാണ് ചെമ്മക്കാട് നിവാസികൾ. അപകടകാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിൽ കലാശിച്ചതെന്നും ആരോപണമുണ്ട്..

Post a Comment

0 Comments