banner

അഞ്ചാലുംമൂട്ടിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ജംങ്ഷനിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. ജംങ്ഷനിൽ പ്രവർത്തിക്കുന്ന കരുവ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലേക്കാണ് ബസ് ഇടിച്ചു കയറിയത്. സംഭവ സമയം കടയിൽ തിരക്കില്ലാതിരുന്നതിനാൽ വലിയൊരപകടം ഒഴിവായി.  

കുരീപ്പുഴ - കൊട്ടിയം റൂട്ടിലോടുന്ന സ്വകാര്യ ബസായ മണിക്കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയവേ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ഗതാഗതം പുനർ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ബസ് ഉടൻ മാറ്റി. സമീപത്തുണ്ടായിരുന്ന സ്കൂട്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

Post a Comment

0 Comments