കനത്ത മഴയിൽ പാലത്തിലൂടെ കടന്ന് പോയ സ്വകാര്യ ബസ്സിൻ്റെ ടയറുകൾ തെന്നി പാലത്തിൻ്റെ കൈവരിയിലും സമീപത്തെ പോസ്റ്റിലും ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കടപ്പാകടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി വാഹനഗതാഗതം പുനർ സ്ഥാപിച്ചു.
ഇളംമ്പള്ളൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഇലക്ട്രിക്ക് ലൈനിൽ ഇടിച്ചതിനാൽ ഇലക്ട്രിക്ക് പോസ്റ്റിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശ്രമകരമായ ദൗത്യത്തിലൂടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി കിളികൊല്ലൂർ പോലീസ് അറിയിച്ചു.
0 Comments