Latest Posts

മഴമുന്നറിയിപ്പ്: തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മോശം കാലാവസ്ഥയെ തുടർന്നാണ് വെടിക്കെട്ട് വീണ്ടും മാറ്റിവച്ചത്. കാലാവസ്ഥ അനുകൂലമായ ദിവസം വെടിക്കെട്ട് വീണ്ടും നടത്തും.

ഇന്ന് വൈകീട്ട് 6.30 ന് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. ഇത് മൂന്നാം തവണയാണ് തൃശൂർ പൂരം വെടിക്കെട്ട് മാറ്റി വയ്ക്കുന്നത്. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് വൈകിട്ടത്തേക്ക് ആദ്യം മാറ്റിയത്. വൈകിട്ടും മഴ പെയ്തതോടെ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ വൈകിട്ട് മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ചു ജില്ലാ ഭരണകൂടം ധാരണയായത്. എന്നാൽ ഇന്ന് തൃശൂരിൽ വീണ്ടും കനത്ത മഴ പെയ്തതോടെ വെടിക്കെട്ട് മൂന്നാമതും മാറ്റി വയ്ക്കുകയായിരുന്നു.

0 Comments

Headline