ജില്ലയിൽ മൂന്ന് വീടുകൾ തകർന്നു. കൊല്ലം താലൂക്കിൽ രണ്ട് വീടുകളും പത്തനാപുരത്ത് ഒരു വീടുമാണ് തകർന്നത്. കനത്ത മഴയിൽ നാദാപുരം കച്ചേരിയിൽ വീട് തകർന്നു. അതിനിടെ, മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. ജില്ലാ ഭരണകൂടങ്ങളോട് സജ്ജമാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം കളക്ടർമാർ തീരുമാനിക്കും. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അപകട സാധ്യതാ മേഖലകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയതായും കെ.രാജൻ തൃശൂരിൽ പറഞ്ഞു.
കനത്ത മഴ: കൊല്ലം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി
കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. കൊട്ടാരക്കരയിൽ പുലമൺ തോട് നിറഞ്ഞ് കവിഞ്ഞതോടെ പ്രദേശത്തെ കൃഷി ചെയ്യുന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പുലമൺ ഗോവിന്ദമംഗലം റോഡ് മുങ്ങി. നാല് വീടുകളിൽ വെള്ളം കയറി.
0 Comments