റിഫ മെഹ്നുവിന്റേത് കൊലപാതകം ആണോ എന്ന അന്വേഷണ സംഘത്തിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയത് മാത്രമാണ് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ ബാഹ്യമായി കണ്ടെത്തിയ ഏക അടയാളം.
വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ആത്മഹത്യ യാണോ കൊലപാതകമാണോ നടന്നതെന്ന് കണ്ടെത്താനാകൂ. കോഴി ക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചു. ശരീരത്തിൽ വിഷാംശം ഉണ്ടോ എന്നത് ഉൾപ്പടെ പരിശോധിക്കും.
മാർച്ച് ഒന്നിനാണ് റിഫയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നില യിൽ കണ്ടെത്തിയത്. മറവ് ചെയ്ത് രണ്ട് മാസം കഴിഞ്ഞതിനാൽ നിർണാ യകമായ തെളിവുകൾ ലഭിക്കുമോ എന്ന സംശയം അന്വേഷണസംഘ ത്തിന് ഉണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷമാവും റിഫ യുടെ ഭർത്താവ് മെഹനാസിനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക.
0 Comments