banner

വഴിത്തർക്കം: ഗൃഹനാഥനെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ : ആലപ്പുഴ കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ടോണി ലോറസ് ആണ് മരണപ്പെട്ടത്. 46 വയസായിരുന്നു. കുടുംബക്കാർ തമ്മിലുള്ള വഴിത്തർക്കത്തിനൊടുവിലാണ് ടോണി ലോറസിന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. 

സംഭവവുമായ് ബന്ധപെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോണിയുടെ ബന്ധുക്കളായ അനിൽ, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഘർഷത്തിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

إرسال تعليق

0 تعليقات