banner

എസ് ജാനകിയുടെ ശബ്ദം അനുകരിച്ചു പാടി ശ്രദ്ധേയനായി; ഗായകന്‍ കൊല്ലം ശരത്ത് അന്തരിച്ചു

കൊല്ലം : ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീണ് ഗായകന്‍ കൊല്ലം ശരത്ത് (52) അന്തരിച്ചു.കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹപാര്‍ട്ടിക്കിടെ ഗാനമേളയില്‍ പാട്ടുപാടികൊണ്ടിരിക്കെ ഇന്നലെ വൈകീട്ട് ശരത്ത് കുഴഞ്ഞുവീഴുകയായിരുന്നു. 

ചാന്തുപൊട്ടിലെ ‘ ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെയാണ് തളര്‍ന്നുവീണത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഗാനമേളവേദികളില്‍ സ്ത്രീശബ്ദം അനുകരിച്ച്‌ പാടി ശ്രദ്ധേയനായ ഗായകനാണ് ശരത്. എസ് ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

കൊല്ലം കുരീപ്പുഴ മണലില്‍ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയില്‍ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സംസ്‌കാരം ഇന്ന് മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.

إرسال تعليق

0 تعليقات