സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ് കൊല്ലം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ ജലാശയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ താല്കാലികമായി അടച്ചിടാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയതായി സൂചന. ഇതുമായി ബന്ധപ്പെട്ട സന്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് വിവരം. ഇങ്ങനെയെങ്കിൽ സാമ്പ്രാണിക്കോടിയും മൺട്രോതുരുത്തും അടച്ചേക്കും. ടൂറിസ്റ്റ് ഓപ്പറേറ്റർമാർക്ക് ഇത് സംബന്ധിച്ച സന്ദേശം വന്നതായി പറയപ്പെടുന്നു.
അതേ സമയം, കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ സജീവമായതോടെ മുന്നോരുക്കവുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ നിവാസികൾക്ക് അടിയന്തിര ആവശ്യങ്ങൾക്ക് ബന്ധപ്പെടുന്നതിനായി താലൂക്കടിസ്ഥാനത്തിൽ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
മലയോര പ്രദേശങ്ങളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം. രാത്രി 7 മുതൽ രാവിലെ 7 വരെ അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളു. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്.
0 Comments