സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള ഏജന്റുമാരുടേയും വില്‍പ്പനക്കാരുടെയും മക്കള്‍ക്കുള്ള 2021 ലെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. 125 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്.
ചടങ്ങില്‍ കോര്‍പ്പറേഷന്‍ കണ്ടോണ്‍മെന്റ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. എ. കെ. സവാദ് അദ്ധ്യക്ഷനായി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ. സലീനബീവി, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ പി.ക്രിസ്റ്റഫര്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 تعليقات