ആലപ്പുഴ : മാവേലിക്കരയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ സൈൻ ബോർഡിലും തുടർന്ന് മതിലിലും ഇടിച്ച് രണ്ടുപേർ മരിച്ചു. ഇരേഴ വടക്കുകാട്ടിൽ കിഴക്കതിൽ രാജേഷ് (50), ഇരേഴ വടക്ക് ശ്രീശൈലത്തിൽ അമ്പിക്കുട്ടൻ(47) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം. തട്ടാരമ്പലം ഭാഗത്തു നിന്ന് വലിയപെരുംപുഴയിലേക്ക് പോകുകയായിരുന്ന സ്കൂട്ടർ ഭീമൻ ആൽത്തറയ്ക്ക് വടക്ക് ഭാഗത്തുവച്ച് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മാവേലിക്കര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
0 Comments