കൊല്ലം : മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോണിന്റെ വീട്ടില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. തമിഴ്നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് 50 പവനോളം സ്വർണം പിടിച്ചെടുത്തു.
35 പവൻ സ്വർണാഭരണങ്ങളും 15 പവൻ സ്വർണം ഉരുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. മോഷ്ടിച്ച സ്വർണം നാഗർകോവിലിലെ സ്വർണക്കടയിൽ വിൽക്കാൻ എത്തിയപ്പോൾ കടയുടമയ്ക്കു സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന്റെ നേതൃത്വത്തില്‍
അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജി.ഡി. വിജയകുമാര്‍, കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആര്‍ എസ്സ്.ഐ മാരായ ബാലചന്ദ്രന്‍, രാജ്മോഹന്‍, എസ്.സി.പി.ഒ സുനില്‍ സി.പി.ഓമാരായ രഞ്ജിത്ത്, സനോജ്, ബിനു, ജലജ, എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രത്യേത സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കേരളത്തില്‍ എത്തിച്ച് മോഷണ മുതല്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കും.
0 Comments