banner

സിവിൽ സർവീസ് പരീക്ഷയിൽ ശ്രുതി ശർമ്മയ്ക്ക് ഒന്നാം റാങ്ക്; മലയാളികളിൽ ഒന്നാമത് ദിലീപ് കൈനിക്കര

ഡെൽഹി : സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ശ്രുതി ശർമ ഒന്നാം റാങ്ക് നേടി. ആകെ 685 ഉദ്യോഗാർഥികളാണ് യോഗ്യതാ പട്ടികയിൽ ഇടം നേടിയത്.
ആദ്യ നൂറിൽ മലയാളികളായ ഒമ്പതുപേർ സ്ഥാനം പിടിച്ചു.
അങ്കിത അഗർവാൾ രണ്ടാം റാങ്കും, ഗാമിനി സിംഗ്ല മൂന്നാം റാങ്കും ഐശ്വര്യ വർമ നാലാം റാങ്കും നേടി.

21-ാം റാങ്ക് നേടിയ ദിലീപ് കെ. കൈനിക്കരയാണ് മലയാളികളിൽ ഒന്നാമത്. ശ്രുതി രാജലക്ഷ്മി(25), വി. അവിനാശ് (31), ജാസ്മിൻ (36), ടി. സ്വാതിശ്രീ(42), സി.എസ് രമ്യ(46), അക്ഷയ് പിള്ള (51), അഖിൽ വി. മേനോൻ(66), ചാരു(76) എന്നിവരാണ് ആദ്യ 100 റാങ്കിൽ ഉൾപ്പെട്ട മലയാളികൾ.

തന്റെ വിജയത്തിൽ ആഹ്ലാദമുണ്ടെന്നും യുപിഎസ്‌സി പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും ശ്രുതി വ്യക്തമാക്കി . എന്നാൽ മെറിറ്റ് ലിസ്റ്റിൽ ഒന്നാമതെത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു . അങ്കിത അഗർവാൾ രണ്ടാം റാങ്കും, ഗാമിനി സിംഗ്ല മൂന്നാം റാങ്കും ഐശ്വര്യ വർമ നാലാം റാങ്കും നേടി. ആദ്യ റാങ്കുകൾ വനിതകളാണ് നേടിയത്.

Post a Comment

0 Comments