തിരുവമ്പാടി(കോഴിക്കോട്) : താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കാടുമൂടിയ സ്ഥലത്താണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇതിന് സമീപത്തുള്ള മരത്തിൽ കുരുക്കിട്ടനിലയിൽ ജീർണിച്ച തുണിയുമുണ്ടായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ റബർ എസ്റ്റേറ്റിൽ വിറക് ശേഖരിക്കാൻ പോയ ആളാണ് അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം അടക്കമുള്ള തുടർനടപടികളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
0 تعليقات