banner

സാമ്പ്രാണിക്കോടിയിൽ വേനലവധി മുൻ നിർത്തി സ്പെഷ്യല്‍ ഓഫറുകളും പാക്കേജുകളും എത്തി

പ്രാക്കുളം : സാമ്പ്രാണിക്കോടിയിൽ വേനലവധി മുൻ നിർത്തി സ്പെഷ്യല്‍ ഓഫറുകളും പാക്കേജുകളും എത്തി. സാമ്പ്രാണിക്കോടി പ്രൈവറ്റ് ബോട്ട് ടൂറിസം എംപ്ലോയിമെന്റ്‌ യൂണിയന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. ഇന്ന് അർദ്ധരാത്രി മുതൽ പുതുക്കിയ സ്പെഷ്യല്‍ ഓഫറുകളും പാക്കേജുകളും നിലവിൽ വരും.

പത്താം തീയതി ചൊവ്വാഴ്ച മുതല്‍ സാമ്പ്രാണിക്കോടി ദ്വീപിലേക്കുള്ള ബോട്ട് യാത്ര ചെലവ് വെറും 50 രൂപ മാത്രമാകും. നിലവിൽ നൂറ് രൂപയായിരുന്ന ചാർജ്ജ്. ഇതോടൊപ്പം സാധാരണക്കാര്‍ക്ക്‌ കുടുംബസമേതം കുറഞ്ഞ ചിലവില്‍ ദ്വീപിൽ എത്താൻ സാധിക്കുന്ന തരത്തിലുള്ള പാക്കേജുകളും സാമ്പ്രാണിക്കോടി പ്രൈവറ്റ് ബോട്ട് ടൂറിസം എംപ്ലോയിമെന്റ്‌ യൂണിയന്‍ യാഥാർത്ഥ്യമാക്കുകയാണ്.
(കൂടുതൽ വിവരങ്ങൾക്കും ട്രിപ്പുകള്‍ ബുക്ക്‌ ചെയ്യുന്നതിനും ബന്ധപ്പെടുക: 9633323719)

Post a Comment

0 Comments