banner

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ; പ്രതിഷേധങ്ങൾ അടിച്ചമര്‍ത്താൻ സൈന്യം

കൊളംബോ : ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഗോട്ടബയ രജപക്സെ. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതോടെയാണ് പ്രസിഡന്‍റിന്‍റെ നടപടി.

വെള്ളിയാഴ്ച അർധരാത്രി മുതലാണ് അടിയന്തരാവസ്ഥ. ഇതോടെ സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമര്‍ത്താൻ സൈന്യത്തിനു പൂർണ അധികാരം ലഭിക്കും. അഞ്ചാഴ്ചയ്ക്കിടെ രണ്ടാം തവണയാണു ശ്രീലങ്കയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നത്.

إرسال تعليق

0 تعليقات