banner

എസ്എസ്എൽസി പരീക്ഷ; മൂല്യനിർണയം ഇന്ന് മുതൽ; ഫലം ജൂൺ 15ന്

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഇന്നാരംഭിക്കും. മെയ് 27 വരെയാണ് മൂല്യനിർണയം നടക്കുക. രണ്ടു സെഷനുകളിലായി ആറു മണിക്കൂറാണ് ഒരു ദിവസത്തെ മൂല്യനിർണയം.

കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിൽ ഒരാൾ ഒരു ദിവസം 80 മാർക്ക് പരീക്ഷയുടെ 24 ഉത്തരക്കടലാസുകളും 40 മാർക്ക് പരീക്ഷയുടെ 36 ഉത്തരക്കടലാസുകളും നോക്കണമെന്നാണ് സർക്കുലറിലെ നിർദ്ദേശം. ഉത്തരസൂചിക പരിശോധിച്ച് അന്തിമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് മൂല്യനിർണയത്തിലേക്ക് കടക്കുന്നത്.

പെൻസിൽ ഉപയോഗിച്ച് മാത്രമേ മൂല്യനിർണയം നടത്താവൂ എന്നും നിർദേശമുണ്ട്. മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കി അടുത്തമാസം 15ന് ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മാർച്ച് 31ന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയുടെ ഐടി ഒഴികെയുള്ള എല്ലാ വിഷയങ്ങളുടെയും പരീക്ഷ ഏപ്രിൽ 29ന് പൂർത്തിയായിരുന്നു.

Post a Comment

0 Comments