banner

നെഞ്ചിൽ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തി; മകന്റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു

ആലപ്പുഴ : മകന്റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു. മാന്നാര്‍ എണ്ണക്കാട് പെരിങ്ങലിപ്പുറം അരിയന്നൂര്‍ കോളനിയില്‍ ശ്യാമളാലയം വീട്ടില്‍ തങ്കരാജ് (65) ആണ് കൊല്ലപ്പെട്ടത്. മകന്റെ മര്‍ദനത്തെ തുടര്‍ന്നാണ് തങ്കരാജ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. മകന്‍ സജീവിനെ മാന്നാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സജീവ് തങ്കരാജിന്റെ നെഞ്ചിൽ സ്ക്രൂ ഡൈവർ കൊണ്ട് കുത്തിയ ശേഷം പിന്നിലേക്കു തള്ളിയിടുകയായിരുന്നു. തല വാതിൽ പടിയിലിടിച്ചതിനാൽ തങ്കരാജിന്റെ തലയുടെ പുറകിലും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിയതിനാൽ നെഞ്ചിലും സാരമായ മുറിവേറ്റിരുന്നു. വീട്ടില്‍ വച്ചാണ് മര്‍ദനമേറ്റതെന്നും നിരന്തരം അച്ഛനും മകനും തമ്മില്‍ വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

തലയുടെ പിറകിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. വീട്ടിൽ വെച്ചാണ് മർദ്ദനം നടന്നത്. അച്ഛനും മകനും തമ്മിൽ നിരന്തരം വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് പുലർച്ചെയും വഴക്കുണ്ടായി. ഇതിനിടയിൽ സജീവൻ അച്ഛനെ ക്രൂരമായി മർദിക്കുകയായിരുന്നു.

إرسال تعليق

0 تعليقات