banner

കല്ലുവാതുക്കൽ മദ്യദുരന്ത കേസ്‌; പ്രതി മണിച്ചനെ മോചിപ്പിക്കാൻ ഗവർണർക്ക് ശുപാർശ നൽകി സർക്കാർ

തിരുവനന്തപുരം : കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സർക്കാർ ഗവർണർക്കു ശുപാർശ നൽകി. മണിച്ചന്റെ കയ്യിൽനിന്നും മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട് ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെയും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും ആരോപണം ഉയർന്നിരുന്നു.

കേസിലെ പ്രതികളും മണിച്ചന്റെ സഹോദരൻമാരുമായ കൊച്ചനി, മണികണ്ഠൻ എന്നിവർ‌ക്കു സർക്കാർ കഴിഞ്ഞവർഷം ശിക്ഷാ ഇളവ് നൽകിയിരുന്നു. ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ട മണിച്ചൻ ഇപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്.

അവിടെ കൃഷിക്കു നേതൃത്വം നൽകുന്നത് മണിച്ചനാണ്. ജയിലിൽ പ്രശ്നങ്ങളുണ്ടാക്കാത്ത ആളായതിനാലാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് നെട്ടുകാൽത്തേരിയിലേക്കു മാറ്റിയത്. 20 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ മണിച്ചനെ മോചിപ്പിക്കണമെന്നാണ് സർക്കാർ ശുപാർശ.

Post a Comment

0 Comments