Latest Posts

അഞ്ചാലുംമൂട്ടിലും പരിസര പ്രദേശത്തും തെരുവ് നായ ശല്യം രൂക്ഷം; മൗനം നടിച്ച് അധികാരികൾ

അഞ്ചാലുംമൂട് : പകലെന്നോ രാത്രിയെന്നോ ഇല്ലാതെ യാത്രക്കാർക്ക് ഭീഷണിയായി പൊതുവഴിയിൽ തെരുവ് നായ ശല്യം. കാൽനടയാത്രക്കാരെ കടിച്ചും ഇരുചക്രവാഹന യാത്രികരെ മറിച്ചിട്ടും നായകൾ വഴികളിൽ ആധിപത്യം ഉറപ്പിക്കുകയാണ്. അഞ്ചാലുംമൂട്ടിലും പരിസര പ്രദേശമായ തൃക്കരുവ, പനയം, കോർപ്പറേഷൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് രാത്രിയെന്നോ പകലെന്നോ ഭേതമില്ലാലെ പൊതുവഴികളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നത്.

ജില്ലയിൽ എ.ബി.സി (അനിമൽ ബർത്ത് കൺട്രോളിംഗ് ) പദ്ധതിയടക്കം മന്ദഗതിയിലായതാണ് നായകൾ പെരുകാൻ കാരണമെന്നാണ് സൂചനകൾ. തെരുവ് നായകൾ വട്ടം ചാടി ഇരു ചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റാൽ പേവിഷബാധയ്ക്കെതിരായ കുത്തിവെയ്പ്പിന് ജില്ലാ ആശുപത്രിയിലേക്ക് പൊതുജനം ഓടേണ്ടി വരും.

0 Comments

Headline