banner

കൊല്ലത്ത് പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിൻ്റെ ആത്മഹത്യാശ്രമം

കൊല്ലം : പുത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിൻ്റെ ആത്മഹത്യാശ്രമം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞു.

സംഭവ സമയം പുത്തൂർ പോലീസ് സ്റ്റേഷനിൽ വനിതാ പോലീസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഭാര്യയെ കാണ്മാനില്ലെന്ന് കാട്ടി യുവാവ് കഴിഞ്ഞ ദിവസം പരാതി നൽകിയതായി പറയപ്പെടുന്നു. എന്നാൽ അന്വേഷണത്തിൽ ഭാര്യ ജോലിയ്ക്ക് പോയിരുക്കുകയാണെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ പുത്തൂർ പോലീസ് സ്റ്റേഷന് മുന്നിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

إرسال تعليق

0 تعليقات