banner

കേസ് അട്ടിമറിക്കപ്പെടാൻ നീക്കം നടക്കുന്നു; നീതി ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യമുന്നയിച്ച് അതിജീവിത ഹൈക്കോടതിയിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടിയുടെ നീക്കം.

സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തു വന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതിജീവിത കോടതിയിലെത്തിയത്.

Post a Comment

0 Comments