ഹൈദരാബാദിനു സമീപം കൊണ്ടാപുരിലെ ശ്രീറാംനഗർ കോളനിയിലാണു സംഭവം. ക്വട്ടേഷൻ പ്രകാരം യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി അതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയ അഞ്ചംഗ ഗുണ്ടാ സംഘവും പിടിയിലായി.
മേയ് 26–ാം തിയതിയാണ് സംഭവം നടന്നത്. ഗായത്രി എന്ന യുവതിയാണ് ഭർത്താവ് ശ്രീകാന്തിന്റെ സുഹൃത്തായ യുവതിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്തത്. ഭർത്താവുമായി ഇവർക്ക് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഗായത്രി ക്വട്ടേഷൻ സംഘത്തെ സമീപിച്ചത്.
യുപിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് ഗായത്രിയുടെ ഭർത്താവ് ശ്രീകാന്തും യുവതിയും സൗഹൃദത്തിലാകുന്നത്. ഇവർ ഇടയ്ക്കിടെ ശ്രീകാന്തിനെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ 2021 ഒക്ടോബർ മുതൽ 2022 ഫെബ്രുവരി വരെ ഇവര്‍ക്കൊപ്പം താമസിക്കുകയും ചെയ്തു.
ശ്രീകാന്തും യുവതിയും തമ്മിൽ രഹസ്യ ബന്ധമുണ്ടെന്ന് ഗായത്രിക്കു സംശയമുദിച്ചതോടെ രംഗം വഷളായി. ശ്രീകാന്തും ഗായത്രിയും തമ്മിൽ ഇതേച്ചൊല്ലി വഴക്കു പതിവായതോടെ യുവതി ഇവിടെനിന്നു താമസം മാറി. എന്നാൽ, ശ്രീകാന്ത് യുവതിയുമായി ബന്ധം തുടരുന്നുവെന്ന സംശയത്തെ തുടർന്നാണ് ഗായത്രി കടുംകൈക്കു മുതിർന്നത്.
0 تعليقات