banner

പറഞ്ഞതിലേറെ: ലക്ഷ്യംവച്ചത് 20,000, പൂര്‍ത്തിയാക്കിയത് 20,808 വീടുകള്‍; താക്കോല്‍ദാനം പതിനേഴിന്

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി രണ്ടാം നൂറുദിന പരിപാടിയില്‍ 20,808 വീടുകളുടെ താക്കോല്‍ കൈമാറ്റം മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 17 ചൊവ്വാഴ്ച നിര്‍വഹിക്കും. 

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തില്‍ വെച്ചാണ് താക്കോല്‍ കാമാറ്റം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടേയും താക്കോല്‍ കൈമാറും. 

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നൂറുദിന പരിപാടിയില്‍ 20,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, 20808 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. സര്‍ക്കാരിന്റെ ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി നേരത്തെ 12000 ലൈഫ് ഭവനങ്ങള്‍ പൂര്‍ത്തിയാക്കി താക്കോല്‍കൈമാറിയിരുന്നു.

ലൈഫ് പദ്ധതിയില്‍ ഇതുവരെ 2,95,006 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസമാരംഭിച്ചു. 34374 വീടുകള്‍ നിര്‍മ്മാണഘട്ടത്തിലാണ്. 27 ഭവന സമുച്ചയങ്ങളും നിര്‍മ്മാണത്തിലുണ്ട്. ഇവയില്‍ നാലെണ്ണം അടുത്ത മാസത്തോടെ പൂര്‍ത്തീകരിക്കും.

Post a Comment

0 Comments