banner

ജമ്മുകശ്മീരിൽ രണ്ട് സ്ഥലങ്ങളിൽ ഭീകരവേട്ട; നാല് ലഷ്‌കർ ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ ശ്രീനഗറിലും അവന്തിപോറയിലുമായി നടന്ന ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം. കൊല്ലപ്പെട്ട ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ഇന്ന് .പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്.

ശ്രീനഗറിലെ സൗര ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരാണ് കൊല്ലപ്പെട്ടത്. ഷാക്കീർ അഹമ്മദ് വാസ, അഫ്രീൻ അഫ്താബ് മാലിക്ക് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ഷോപ്പിയാൻ സ്വദേശികളാണെന്നും സി കാറ്റഗറിയിലുള്ള ഭീകരരാണെന്നും പോലീസ് പ്രതികരിച്ചു.

അവന്തിപോറയിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് ഭീകരർ വധിക്കപ്പെട്ടു. കശ്മീരിലെ ടിവി താര൦ അമ്രീൻ ഭട്ടിനെ വെടിവെച്ചു കൊലപ്പെടുത്തിയ ഭീകരരാണ് ഇവരെന്ന് പോലീസ് അറിയിച്ചു. ബുദ്ഗാം സ്വദേശിയായ ഷാഹിദ് മുഷ്താഖ് ഭട്ട്, പുൽവാമ സ്വദേശിയായ ഫർഹാൻ ഹബീബ് എന്നിവരാണ് അവന്തിപോറയിൽ കൊല്ലപ്പെട്ടത്. ലഷ്‌കർ കമാൻഡർ ലത്തീഫിന്റെ നിർദേശപ്രകാരമാണ് ഇരുവരും ടിവി താരത്തെ കൊലപ്പെടുത്തിയതെന്നും ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

Post a Comment

0 Comments