banner

കശ്മീരില്‍ ഭീകരർ അധ്യാപികയെ വെടിവച്ചു കൊന്നു

കുല്‍ഗാം : ജമ്മു കശ്മീരില്‍ അധ്യാപിക വെടിയേറ്റ് മരിച്ചു. കുല്‍ഗാം സ്വദേശിനി രജനി ബാല(36) യാണ് വെടിയേറ്റ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

കുല്‍ഗാം ഗോപാല്‍പുരയിലെ ഹൈസ്‌കൂളില്‍വച്ചാണ് അധ്യാപികയ്ക്കു നേരെ വെടിവയ്പുണ്ടായത്. അധ്യാപകനെ ആക്രമിച്ചത് നിന്ദ്യമായ നടപടിയാണെന്നാണ് നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുള്ള പറഞ്ഞു.ഭീകരരെ എത്രയും പെട്ടെന്ന് കണ്ടെത്തി പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments