banner

പാളയത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : പാളയത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. എആര്‍ ക്യാംപിലെ ഗ്രേഡ് എഎസ്‌ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പോലീസ് ക്വാര്‍ടേഴ്‌സിലെ പാര്‍കിങ്ങ് ഏരിയയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. 

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നേരത്തെയും തിരുവനന്തപുരം പാളയം പോലീസ് ക്വാര്‍ടേഴ്സില്‍ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments