banner

കേസ് അട്ടിമറിയ്ക്കുന്നു; അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി

നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസില്‍ വിശദീകരണം നല്‍കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ ഇന്ന് സമീപിക്കും.

കേസില്‍ തെളിവുകള്‍ കൂടുതല്‍ ശേഖരിക്കാനുണ്ടെന്ന് സര്‍ക്കാര്‍ വാദം. കേസില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കുവാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ധേശിച്ചിരുന്നു.

എന്നാല്‍ ഹര്‍ജിയില്‍ അതിജീവിത ഉന്നയിച്ച പ്രധാന വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി തളളിയിരുന്നുവെന്ന് സര്‍ക്കാര്‍ ബുധനാഴ്ച ഹൈക്കോടതിയെ അറിയിക്കും.

Post a Comment

0 Comments