ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ദി സിറ്റിസണ്‍ 2022 സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരത ക്യാമ്പയിന് പൂയപ്പള്ളി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.
ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍ പൂയപ്പള്ളി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നിന്നും പൂയപ്പള്ളി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ വരെ ഭരണഘടനാ സാക്ഷരത വിളംബരജാഥ സംഘടിപ്പിച്ചു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി റോയി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷൈന്‍ കുമാര്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബി. വസന്തകുമാരി, റ്റി. ബി ജയന്‍, ജയാ രാജേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വിശ്വനാഥന്‍ പിള്ള, സെക്രട്ടറി ആര്‍. രാജേഷ് കുമാര്‍,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments