banner

ഗ്യാന്‍വാപി തര്‍ക്കത്തില്‍ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് കോടതി

ഗ്യാന്‍വാപി തര്‍ക്കത്തില്‍ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ ആദ്യം വാദം കേള്‍ക്കുമെന്ന് വാരണസി ജില്ലാ കോടതി. വ്യാഴാഴ്ചയാണ് വാദം കേള്‍ക്കുക. അതുവരെ തല്‍സ്ഥിതി തുടരണമെന്ന് വാരണസി ജില്ലാ കോടതി നിര്‍ദേശം നല്‍കി. സര്‍വെ റിപ്പോര്‍ട്ടില്‍ ആക്ഷേപം ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്ന വാദമാണ് മസ്ജിദ് കമ്മിറ്റികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ വാദം ആദ്യം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കേസില്‍ ഹിന്ദു സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നാകും കോടതി ആദ്യം പരിശോധിക്കുക.

Post a Comment

0 Comments