banner

ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നു; രൂപ വീണ്ടും റെക്കോര്‍ഡ് താഴ്ചയിൽ

ന്യൂഡല്‍ഹി : ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് വിനിമയത്തില്‍ 16 പൈസയുടെ ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് രൂപ താഴ്ചയില്‍ വീണ്ടും റെക്കോര്‍ഡിട്ടത്. ഡോളറിനെതിരെ 77.60 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്.

ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ ഫണ്ടിന്റെ തിരിച്ചൊഴുക്കുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. വിനിമയത്തിന്റെ തുടക്കത്തില്‍ 77.57 എന്ന നിലയിലേക്ക് രൂപ താഴ്ന്നു. ഒരു ഘട്ടത്തില്‍ 77.61 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഒടുവില്‍ 77.60 എന്ന നിലയില്‍ ഇന്നത്തെ വിനിമയം അവസാനിക്കുകയായിരുന്നു.

അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതും രൂപയെ സ്വാധീനിച്ചു. അസംസ്‌കൃത എണ്ണവിലയില്‍ ഒരു ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസം ഡോളറിനെതിരെ 77.44 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

Post a Comment

0 Comments