banner

കൊഞ്ച്കറിയിൽ നിന്ന് ഭക്ഷ്യവിഷബാധ?; വീട്ടമ്മ മരിച്ചു

കോഴിക്കോട് :
നാദാപുരം കല്ലാച്ചയിൽ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീൻ (കൊഞ്ച്) കറിയിൽ നിന്ന് വിഷബാധയേറ്റെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് മരിച്ചത്. ബുധനാഴ്ചയാണ് സുലേഖയുടെ ഭർത്താവ് വീട്ടിൽ ചെമ്മീൻ കൊണ്ടുവന്നത്
പാകം ചെയ്ത് കറി കഴിച്ചയുടനെ സുലേഖക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് കല്ലാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്വസ്ഥത വർധിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
 

Post a Comment

0 Comments