നേരം പുലർന്നിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാതായതോടെയാണ് സമീപവാസികൾക്ക് സംശയം തോന്നിയത്. വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ സഹപ്രവർത്തകരിൽ ചിലർ റെനീസിനെ നേരിട്ട് വിളിച്ചു. ഫയർഫോഴ്സ് സംഘം എത്തി വാതിൽ പോളിച്ച് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം.
നജ്ലയുടെ ബന്ധുക്കളിൽ ആരുമായും ഒരു ബന്ധവും റെനീസ് അനുവദിച്ചിരുന്നില്ല. അമ്മയോട് മാത്രമായിരുന്നു ഫോണിൽ പോലും സംസാരിക്കാൻ അനുമതി. സുഖവിവരങ്ങൾ തിരക്കുകയെന്നതിലപ്പുറം മറ്റൊന്നും അനുവദിച്ചിരുന്നില്ലെന്ന് നജ്ലയുടെ സഹോദരി നഫ്ല പറയുന്നു. മറ്റ് ബന്ധുക്കൾ ആരെങ്കിലും നഫ്ലയെ വിളിച്ചാൽ അതിന്റെ പേരിലും പ്രശനമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം അമ്മ വിളിച്ചപ്പോൾ കുട്ടികൾക്ക് ഭക്ഷണം നൽകുകയാണെന്നും തിരിച്ച് വിളിക്കാമെന്നും പറഞ്ഞുവെങ്കിലും അതുണ്ടായില്ല.
മകൾ തിരിച്ച് വിളിക്കാത്തത് കൊണ്ട് അമ്മ വീണ്ടും വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൗത്ത് പോലീസ് റെനീസിനെ കസ്റ്റഡിയിലെടുത്തു. കൊല്ലം കുണ്ടറ കേരളപുരം സ്വദേശിയാണ് മരിച്ച നജ്ല. ആലപ്പുഴ വട്ടപ്പള്ളി സ്വദേശിയായ റെനീസുമായി പത്ത് വർഷം മുൻപായിരുന്നു വിവാഹം. ഇരുവരും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ലെന്നാണ് വിവരം. നജ്ലയുടെ ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളുണ്ടാകും.
0 تعليقات