banner

സംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസം നേരത്തെ എത്തിയേക്കും





തിരുവനന്തപുരം :
ജൂണ്‍ ഒന്നോടെ ആരംഭിക്കാറുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി വെള്ളിയാഴ്ചയോടെ പെയ്തുതുടങ്ങുമെന്ന് കാലാവസ്ഥാകേന്ദ്രം. അതായത് അഞ്ച് ദിവസം നേരത്തെ മെയ് 27ഓടെയാണ് കാലവര്‍ഷം ആരംഭിക്കുക. മറ്റ് ചില ഏജന്‍സികള്‍ കാലവര്‍ഷം 26ന് തുടങ്ങുമെന്ന് പ്രവചിച്ചിരുന്നു. ഇപ്പോള്‍ തുടരുന്ന മഴ ശനിയാഴ്ചവരെ തുടരുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. അതിന്റെ ഭാഗമായാണ് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

Post a Comment

0 Comments