banner

തടവുകാരൻ ജയിലിൽ നിന്ന് രക്ഷപ്പെട്ടു; മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

മലമ്പുഴ : അടിപിടി കേസിൽ പാലക്കാട് ജില്ലാ ജയിലിൽ റിമാന്‍റിലായ തടവുകാരൻ ജയിൽ ചാടി. മണിക്കൂറുകൾക്കകം തിരുപ്പൂരിൽ നിന്നും തമിഴ്നാട് പോലീസ് പിടികൂടി. 

കുഴൽമന്ദം ഷിനോയ് ആണ് പ്രതി.
തടവുകാരൻ ചാടി പോയ വിവരം ഡിപ്പാർട്ടുമെൻ്റ് തലത്തിൽ അറിയിപ്പ്‌ നൽകിയിരുന്നു. അറിയിപ്പ്‌ സമൂഹമാധ്യമങ്ങളിലും വയറലായി പോകുന്നതിനിടയിലാണ് തിരുപ്പൂരിൽ നിന്നും പിടികൂടിയ വിവരവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. 

അധികൃതർ നടപടിയെടുത്തതായി അറിയുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നു.

Post a Comment

0 Comments