banner

തലസ്ഥാനത്ത് മെഡിക്കൽ കോളജിന് സമീപം ഫ്ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം ഉദ്ഘാടനത്തിന് സജ്ജമായ ഫ്ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു. അഞ്ച് മീറ്ററോളം ഭാഗത്തെ റോഡാണ് ഇടിഞ്ഞത്. ടാർ ഇളക്കിമാറ്റി പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധിച്ചു.

മെഡിക്കൽ കോളജ് പൊലീസ്‌ സ്റ്റേഷൻ ഭാഗത്ത് നിന്ന് ആരംഭിച്ച് ശ്രീചിത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനു സമീപം അവസാനിക്കുന്ന ഫ്ലൈഓവർ ഈ മാസം ആദ്യം ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. അഥിതികളുടെ ഒഴിവ് പരിഗണിച്ച് ഇത് മാറ്റുകയായിരുന്നു. ഈ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. പിന്നാലെ ടാർ ഇളക്കി മാറ്റി വീണ്ടും മണ്ണുറപ്പിക്കുകയാണ് കരാറുകാർ. നിർമാണത്തിലെ അപാകതയിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധിച്ചു.

ഇൻകലിന് കീഴിൽ റേ കൻസ്റ്റ്രക്ഷൻസ്‌ ലിമിറ്റഡിനാണ് പാലത്തിന്റെ നിർമാണച്ചുമതല. 13 കോടി രൂപയുടെ പദ്ധതിയാണിത്. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നിർമാണപ്രവർത്തികൾക്കാണ് ടാർ ഇളക്കിമാറ്റിയതെന്നാണ് അധികൃതരുടെ വാദം.

إرسال تعليق

0 تعليقات