banner

കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ മിനി ലോറിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി : കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിനി അങ്കമാലിയിൽ മിനി ലോറിയിടിച്ച് മരിച്ചു. വടകര സ്വദേശിനി അമേയ പ്രകാശാണ് മരിച്ചത്.  ബസ് കയറാനായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി.

കലോത്സവം കഴിഞ്ഞ ശേഷം രാത്രി പതിനൊന്ന് മണിയോടെ തിരികെ നാട്ടിലേക്ക് പോകാൻ ബസ് കയറായായി അങ്കമാലി ബസ് സ്റ്റാൻഡിലെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വേണ്ടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കൊച്ചി -ധനുഷ്ക്കോടി ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു, നേര്യമംഗലം രണ്ടാം മൈലിൽ ആണ് അപകടം നടന്നത്. ബന്ധുക്കളും അയല്‍വാസികളുമടക്കം നാല് പേര്‍ക്ക് അപകടത്തി പരുക്കേറ്റു. ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ കവിത (33) ആണ് മരിച്ചത്.

ഇടുക്കി പാറത്തോട്. സ്വദേശികളായ വിജയൻ, ശാന്തകുമാരി, മാധവൻ, അനിഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സാര്‍ത്ഥം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ച കവിതയുടെ മൃതദേഹം കോതമംഗലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments