banner

സെൽഫി എടുക്കുന്നതിനിടെ തീവണ്ടി തട്ടി പുഴയിലേക്ക് തെറിച്ചു വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട് : ഫറോക്കില്‍ സെൽഫി എടുക്കുന്നതിനിടെ  തീവണ്ടി തട്ടി പുഴയില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. പത്താംക്ലാസ് വിദ്യാര്‍ത്ഥി നഫാസ് ഫത്താഹ് ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. 

ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. സെൽഫി എടുക്കുന്നതിനിടെ കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ട്രെയിനാണ് ഇരുവരെയും തട്ടിയത്. ഇതിന് പിന്നാലെ പെൺകുട്ടി പുഴയിലേക്കും ഇഷാം പാളത്തിലേക്കും വീണു. 

ഒപ്പമുണ്ടായിരുന്ന ഇഷാം എന്ന കുട്ടിക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ. ഇവരുടെ പരിക്ക് ഗുരുതരമല്ല.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇഷാമിന്‍റെ കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments